Skip to content

ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി . ജസ്പ്രീത് ബുംറയും റാഷിദ് ഖാനും മാത്രമാണ് ബോൾട്ടിന് മുൻപിലുള്ളത് . ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തും ഭുവനേശ്വർ കുമാർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17 ആം റാങ്കിലേക്കുമെത്തി .

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും കിവികൾക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി. കേദാർ ജാദവാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ .

പാകിസ്ഥാനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഡീകോക്ക് ഒമ്പതാം സ്ഥാനത്തു നിന്നും എട്ടാം സ്ഥാനത്തേക്കും ഹാഷിം അംല മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13 ആം റാങ്കിലുമെത്തി . ഗ്ലെൻ മാക്‌സ്‌വെല്ലും (30) ഷോൺ മാർഷുമാണ് (43) റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ.