Skip to content

ഫോമിൽ തിരിച്ചെത്തി മിച്ചൽ സ്റ്റാർക്ക് ; ഒരു വർഷത്തിന് ശേഷം ഓസ്‌ട്രേലിയക്ക് പരമ്പര വിജയം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 366 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ പരമ്പര 2-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി . ഒരു വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഒരു പരമ്പര നേടുന്നത് . ടിം പെയ്ൻ – ജസ്റ്റിൻ ലാംങർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയ നേടുന്ന ആദ്യ പരമ്പര കൂടോയാണിത് . ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ ഓസ്‌ട്രേലിയ ശ്രീലങ്കയ്ക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തി . രണ്ടാമിന്നിങ്സിൽ 516 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 149 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 42 റൺസ് നേടിയ കുശാൽ മെൻഡിസിന് മാത്രമേ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ .

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജൈ റിച്ചാർഡ്‌സൺ, മാർനസ് ലബുഷാനെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മിച്ചൽ സ്റ്റാർക്കാണ് മാൻ ഓഫ്‌ ദി മാച്ച് . പാറ്റ് കമ്മിൻസാണ് മാൻ ഓഫ് ദി സീരീസ് .