Skip to content

ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

വീണ്ടും പ്രായത്തെ വെല്ലുന്ന ഫീൽഡിങ് പ്രകടനവുമായി മുൻ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലം . ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തിലാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ മക്കല്ലം തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചത് . പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് സ്ലോഗ് സ്വീപ് ചെയ്യാൻ ശ്രമിച്ച അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ബാറ്റ്സ്മാൻ മൈക്കിൾ നെസറിന് ബാലൻസ് നഷ്ട്ടപെടുകയും എന്നിരുന്നാലും ബൗണ്ടറിയിലേക്ക് ഉയർന്ന പന്ത് ബാസ് അവിശ്വസനീയമാംവിധം തട്ടിയകറ്റുകയും ലോങ് ഓണിൽ നിന്നും ഓടിയെത്തിയ ബെൻ കട്ടിങ് തകർപ്പൻ ഡൈവിലൂടെ കൈപിടിയിലൊതുക്കുകയും ചെയ്തു. ക്യാച്ചന്ന് ധരിച്ച് കട്ടിങും മറ്റ് താരങ്ങളും ആഹ്ലാദിക്കും മുൻപ് ബൗണ്ടറി ലൈനിൽ കാൽ പതിഞ്ഞെന്ന് മനസിലാക്കിയ മക്കല്ലം അമ്പയറോട് സിക്സെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു .

വീഡിയോ ;

ക്യാച്ച് നേടുവാൻ സാധിച്ചില്ലെങ്കിലും കയ്യടികളോടെയാണ് കാണികൾ മക്കല്ലത്തിന്റെ ഈ ശ്രമത്തെയും സ്പോർട്സ്മാൻഷിപ്പിനേയും അഭിനന്ദിച്ചത് .