Skip to content

ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ ക്യാപ്റ്റൻ ഹോൾഡർക്ക് സസ്‌പെൻഷൻ ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് പുറകെ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ ഐസിസി മൂന്നാം മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുറഞ്ഞ ഓവർ റേറ്റിനെ തുടർന്നാണ് ഐസിസി ഇത്തരത്തിലൊരു കടുത്ത നടപടി കൈക്കൊണ്ടത് . ക്രൈഗ് ബ്രാത്വെയ്റ്റായിരിക്കും മൂന്നാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെ നയിക്കുക . രണ്ടാം മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര വെസ്റ്റിൻഡീസ് സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളിലും വെസ്റ്റിൻഡീസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ക്യാപ്റ്റൻ ഹോൾഡർ തന്നെയായിരുന്നു. ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഹോൾഡർ മൂന്ന് ഇന്നിങ്‌സിൽ നിന്നുമായി 229 റൺസും 18 താഴെ ബൗളിങ് ശരാശരിയിൽ ഏഴ് വിക്കറ്റുകളും നേടിയിരുന്നു.

ഇതാദ്യമായല്ല മോശം ഓവറേറ്റിനെ തുടർന്ന് ഹോൾഡർക്ക് സസ്‌പെൻഷൻ ലഭിക്കുന്നത് ഇതിനുമുൻപ് രണ്ട് തവണ ഇതേ കാരണത്താൽ താരത്തിന് മത്സരങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്.