Skip to content

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ട്വന്റി20 പരമ്പരയും സൗത്താഫ്രിക്കയ്ക്ക്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് ഏഴ് റൺസിന്റെ തകർപ്പൻ വിജയം . സൗത്താഫ്രിക്ക ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ .ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ സൗത്താഫ്രിക്കൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ വിജയം ആതിഥേയർക്കൊപ്പമായി . പാകിസ്ഥാന് വേണ്ടി ബാബർ അസം 58 പന്തിൽ 90 ഉം ഹുസൈൻ തലത് 41 പന്തിൽ 55 ഉം റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും മറ്റു ബാറ്റ്സ്മാന്മാർ ആർക്കും തന്നെ രണ്ടക്കം കാണാൻ സാധിച്ചില്ല .

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫെഹ്ലുക്വായോ മൂന്നും ഹെൻഡ്രിക്‌സ് ക്രിസ് മോറിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി . നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 29 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ഡേവിഡ് മില്ലറാണ് മികച്ച സ്കോറിൽ എത്തിച്ചത് . മില്ലർ തന്നെയാണ് മാൻ ഓഫ് ദി മാച്ച് .