Skip to content

ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഡേവിഡ് മില്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക നിശ്ചിത 20 മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടി . 29 പന്തിൽ നിന്നും നാല് ഫോറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 65 റൺസ് മില്ലർ നേടി .മില്ലറിന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി20 ഫിഫ്റ്റി കൂടിയാണിത് . 28 റൺസ് നേടിയ ഹെൻഡ്രിക്‌സ്, 33 റൺസ് നേടിയ മലാൻ, 27 പന്തിൽ 45 റൺസ് നേടിയ വാൻഡർ ഡുസൻ എന്നിവർ മികച്ച പിന്തുണ മില്ലറിന് നൽകി .

ഉസ്മാൻ ഷിൻവാരി എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് മില്ലർ അടിച്ചുകൂട്ടിയത്. പാകിസ്ഥാന് വേണ്ടി ഇമാദ് വാസിം, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.