Skip to content

ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ശ്രീലങ്കയും ബംഗ്ലാദേശും

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യോഗ്യത റൗണ്ടിൽ കളിക്കേണ്ടി വരും . ഡിസംബർ 31 2018 ലെ റാങ്കിങ് പ്രകാരം ആദ്യ എട്ടിൽ സ്ഥാനം നേടാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സാധിച്ചിരുന്നില്ല . അതിനാൽ തന്നെ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ഇരുടീമുകളും യോഗ്യത റൗണ്ടിൽ കളിക്കേണ്ടി വരും . എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന യോഗ്യത റൗണ്ടിൽ ഈ വർഷം നടക്കുന്ന ക്വാളിഫയർ ടൂർണമെന്റിലൂടെയായിരിക്കും മറ്റുള്ള ആറ് ടീമുകളെ കണ്ടെത്തുക .

12 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുക . ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ . സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം . പാകിസ്ഥാൻ, ഓസ്‌ട്രേലിയ, വെസ്റ്റിൻഡീസ്, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത് .