CricKerala
Crickerala is a malayala,m cricket news website. Malayalam cricket news, cricket news in malayalam

വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

ന്യൂസിലാൻഡ് വുമൺസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വുമൺസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 35.2 ഓവറിൽരണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്‌മൃതി മന്ദാന 83 പന്തിൽ പുറത്താകാതെ 90 ഉം മിതാലി രാജ് 111 പന്തിൽ 63 ഉം റൺസ് നേടി പുറത്താകാതെ നിന്നു . വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു . സെഞ്ചുറി നേടിയ സ്‌മൃതി മന്ദാന തന്നെയായിരുന്നു ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് .

മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ മൂന്ന് വിക്കറ്റ് നേടിയ ഗോസ്വാമി, രണ്ട് വിക്കറ്റ് വീതം നേടിയ എക്താ ബിഷ്ട്ട്, ദീപ്തി ശർമ, പൂനം യാദവ്, ഒരു വിക്കറ്റ് നേടിയ ശിഖപാണ്ഡെ എന്നിവരാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . 71 റൺസ് നേടിയ സാറ്റർത്വൈറ്റ് മാത്രമാണ് കിവികൾക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഫെബ്രുവരി ഒന്നിന് ഹാമിൽടണിലാണ് പരമ്പരയിലെ അവസാന മത്സരം .