Skip to content

ട്വന്റി20 വേൾഡ് കപ്പ് 2020 ; ഇന്ത്യയുടെ ആദ്യ മത്സരം സൗത്താഫ്രിക്കയ്ക്കെതിരെ

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയുമായി ഏറ്റുമുട്ടും . ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനും അടങ്ങിയ ഗ്രൂപ്പ്‌ ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത് നാല് ടീമുകൾക്കൊപ്പം യോഗ്യത നേടുന്ന രണ്ട് ടീമുകൾ കൂടെ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കും . പാകിസ്ഥാനെതിരെയാണ് ആതിഥേയരായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം . വെസ്റ്റിൻഡീസും, ന്യൂസിലാൻഡുമാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ .

ഗ്രൂപ്പ് എ

പാകിസ്ഥാൻ

ഓസ്‌ട്രേലിയ

വെസ്റ്റിൻഡീസ്

ന്യൂസിലാൻഡ്

ക്വാളിഫയർ 1

ക്വാളിഫയർ 2

ഗ്രൂപ്പ് ബി

ഇന്ത്യ

സൗത്താഫ്രിക്ക

ഇംഗ്ലണ്ട്

അഫ്‌ഗാനിസ്ഥാൻ

ക്വാളിഫയർ 3

ക്വാളിഫയർ 4

ഡിസംബർ 31 2018 ൽ റാങ്കിങ്ങിൽ ആദ്യ എട്ടിലുള്ള ടീമുകൾ യോഗ്യത നേടിയപ്പോൾ റാങ്കിങ്ങിൽ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യോഗ്യത മത്സരങ്ങളിൽ കളിക്കേണ്ടി വരും . ശ്രീലങ്കയും ബംഗ്ലാദേശും കൂടാതെ മറ്റു ആറ് ടീമുകൾ കൂടി യോഗ്യത റൗണ്ടിൽ കളിക്കും . ഈ വർഷം നടക്കുന്നക്വാളിഫയിങ് ടൂർണമെന്റിലൂടെയായിരിക്കും ആ ടീമുകളെ തിരഞ്ഞെടുക്കുക .

ഒക്ടോബർ 18 ന് തുടങ്ങുന്ന മെൻസ് വേൾഡ് കപ്പ് നവംബർ 15 ന് അവസാനിക്കും വുമൺസ് ട്വന്റി20 വേൾഡ് കപ്പ് ആകട്ടെ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച് എട്ടിന് അവസാനിക്കും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുടൂർണമെന്റിന്റെയും ഫൈനൽ മത്സരം നടക്കുക . ഇതാദ്യമായാണ് ഐസിസി വുമൺസ് ട്വന്റി20 ലോകകപ്പും മെൻസ് ട്വന്റി20 ലോകകപ്പും ഒരേവർഷം ഒരേ രാജ്യത്ത് നടക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് വുമൺസ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി .