Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ഓപ്പണർ സ്‌മൃതി മന്ദാന . മത്സരത്തിൽ 104 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 105 റൺസ് സ്‌മൃതി നേടി. ഇതോടെ SENA (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ) രാജ്യങ്ങളിൽ സെഞ്ചുറി ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററെന്ന ചരിത്രനേട്ടം സ്‌മൃതി മന്ദാന സ്വന്തമാക്കി . ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വുമൺ ക്രിക്കറ്റർ കൂടിയാണ് മന്ദാന . ഹൊബാർട്ടിൽ ഓസ്‌ട്രേലിയക്കെതിരെയാണ് മന്ദാന ആദ്യ ഏകദിന സെഞ്ചുറി നേടിയത് തുടർന്ന് 2017 ൽ ഇംഗ്ലണ്ടിൽ നടന്ന വുമൺസ് ലോകക്കപ്പിൽ വെസ്റ്റിൻഡീസിനെതിരെയും 2018 ഫെബ്രുവരിയിൽ ഡയമണ്ട് ഓവലിൽ സൗത്താഫ്രിക്കയ്ക്കെതിരെയും മന്ദാന സെഞ്ചുറി കുറിച്ചു . 45 ഏകദിനത്തിൽ നിന്നും 1707 റൺസ് മന്ദാന ഇതുവരെ നേടിയിട്ടുണ്ട് .

ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ക്ലെയർ ടെയ്ലറാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .