Skip to content

രഞ്ജി ട്രോഫി ; വില്ലനായി ഉമേഷ് യാദവ് കേരളം പുറത്ത്

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് ഒരു ഇന്നിങ്‌സിന്റെയും 11 റൺസിന്റെയും വിജയം . ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് വിദർബയ്ക്ക് വിജയം സമ്മാനിച്ചത് . 101 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ഒരു ഘട്ടത്തിൽ 59/1 എന്ന മികച്ച നിലയിലായിരുന്ന കേരളത്തിനെ അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവ്, നാല് വിക്കറ്റ് നേടിയ യാഷ് താക്കൂർ എന്നിവർ ചേർന്നാണ് തകർത്തത് . കേരളത്തിന് വേണ്ടി അരുൺ കാർത്തിക് 33 പന്തിൽ 36 റൺസ് നേടി . രണ്ട് ഇന്നിങ്‌സിൽ നിന്നുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാൻ ഓഫ് ദി മാച്ച് . മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 48 റൺസ് മാത്രം വഴങ്ങി എട്ട് വിക്കറ്റുകൾ ഉമേഷ് യാദവ് വീഴ്ത്തിയിരുന്നു. ഉമേഷ് യാദവിന്റെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് ബൗളിംഗ് പ്രകടനം കൂടിയാണിത്.