Skip to content

57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്

ഒരിടവേളയ്ക്ക് ശേഷം തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 കപ്പിൽ എയർ ഇന്ത്യയ്ക്ക് വേണ്ടി മുംബൈ കസ്റ്റംസിനെതിരെ 57 പന്തിൽ 80 റൺസ് യുവി നേടി. സയ്ദ് മുഷ്താഖ് അലി ട്രോഫിയും ഐപിഎല്ലും തുടങ്ങാനിരിക്കെ യുവരാജിന്റെ ഈ പ്രകടനം നിർണായകമാകും . മുൻ ഐപിഎൽ താരം പോൾ വാർത്താട്ടിയുമായി 51 റൺസ് കൂട്ടിച്ചേർത്ത യുവി പിന്നീട് സുജിത് നായകിനൊപ്പം 88 റൺസ് കൂട്ടിച്ചേർത്ത് എയർ ഇന്ത്യയെ നിശ്ചിത 20 ഓവറിൽ 169 എന്ന മികച്ച സ്കോറിലെത്തിച്ചു . എന്നാൽ മത്സരത്തിൽ വിജയം നേടുവാൻ എയർ ഇന്ത്യയ്ക്ക് സാധിച്ചില്ല . അവസാന ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ കസ്റ്റംസ് വിജയം കണ്ടു . .

https://twitter.com/YSDFofficial/status/1088443397088505859?s=19

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവെയ്‌സിനെതിരെയാണ് അവസാനമായി ഇതിനുമുൻപ് യുവരാജ് ഫിഫ്റ്റി നേടിയത് . ഫെബ്രുവരി 21 ന് ആരംഭിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിന് വേണ്ടി യുവി കളിക്കും .

ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ ഒരു കോടിയ്ക്കാണ് യുവിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് .