ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 323 റൺസിന് പുറത്ത് .179 റൺസിന്റെ നിർണായക ലീഡ് ഓസ്ട്രേലിയ സ്വന്തമാക്കി .84 റൺസ് നേടിയ ട്രാവിസ് ഹെഡ്, 81 റൺസ് നേടിയ ലാബുഷാനെ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു . മാർക്കസ് ഹാരിസ് 44 ഉം കർട്ടിസ് പാറ്റേഴ്സൺ 30 ഉം മിച്ചൽ സ്റ്റാർക്ക് 25 പന്തിൽ 26 ഉം റൺസ് നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി സുരങ്ക ലക്മൽ അഞ്ചും ദിൽരുവാൻ പെരേര രണ്ടും ലഹിറു കുമാരാ, ധനഞ്ജയ ഡി സിൽവ, ദുഷ്മാന്ത ചമീര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്തത്തി . നേരത്തെ ആദ്യ ഇന്നിങ്സിൽ അരങ്ങേറ്റക്കാരൻ ജൈ റിച്ചാർഡ്സൺ, പാറ്റ് കമ്മിൻസ് എന്നിവരുടെ മികവിൽ ശ്രീലങ്കയെ 144 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട് ആക്കിയിരുന്നു.