Skip to content

മിച്ചൽ ജോൺസണ് ശേഷം ആ നേട്ടം സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് . ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സുരങ്ക ലക്മലിന്റെ വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കിയ സ്റ്റാർക്ക് മിച്ചൽ ജോൺസണ് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ലെഫ്റ്റ് ആം ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറെന്ന നേട്ടവും സ്വന്തമാക്കി . ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടുന്ന പതിനേഴാമത്തെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കൂടിയാണ് സ്റ്റാർക്ക് . അമ്പതാം ടെസ്റ്റ് മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ സ്റ്റാർക്ക് 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന പത്താമത്തെ ഏറ്റവും വേഗതയേറിയ ഓസ്‌ട്രേലിയൻ ബൗളർ കൂടിയാണ് .