Skip to content

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഫോക്നറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പെർത്ത് സ്കോർച്ചേഴ്‌സിനെതിരെ ഹൊബാർട്ട് ഹറികെയിൻസിന് നാല് വിക്കറ്റിന്റെ അവിശ്വസനീയ വിജയം . മത്സരത്തിൽ 178 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന് അവസാന ഓവറിൽ വേണ്ടിയിരുന്ന 16 വെറും മൂന്ന് പന്തുകളിൽ നേടിയാണ് ഫോക്നർ വിജയം നേടിക്കൊടുത്തത് . 20 പന്തിൽ 28 റൺസ് ഫോക്നർ നേടി. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ മാത്യു വേഡിനെയും ഡാർസി ഷോർട്ടിനെയും നഷ്ടപെട്ടെങ്കിലും 39 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും അടക്കം 69 റൺസ് നേടിയ ജോർജ്‌ ടീമിനെ തകർച്ചയിൽ നിന്നും കാരകയറ്റുകയായിരുന്നു . ബെയ്ലി തന്നെയാണ് മാൻ ഓഫ് ദി മാച്ച് . വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഹൊബാർട്ട് നിലനിർത്തി .

വീഡിയോ ;

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പെർത്തിനെ 44 പന്തിൽ 68 റൺസ് നേടിയ വൈറ്റ്മാൻ, 15 പന്തിൽ 31 റൺസ് നേടിയ കൗൾട്ടർ നൈൽ എന്നിവർ ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത് . ബൗളിംഗിലും തിളങ്ങിയ ഫോക്നർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു .