Skip to content

‘ ധോണിക്ക്   പകരക്കാരനെ കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടും , 30 – നാല്പതോ  വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ ഇത്തരത്തിലുള്ള കളിക്കാരെ നമുക്ക് ലഭിക്കൂ ‘ – ധോണിയെ കുറിച്ച് വാചാലനായി രവി ശാസ്ത്രി

2018 അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി . 2018 ൽ ഒരു അർദ്ധ സെഞ്ചുറി പോലും നേടാനാകാത്ത ധോണി 2019 ആദ്യ 3 ഏകദിന മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടിയാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയത് . മൂന്ന് കളികളില്‍ നിന്നും 193 റണ്‍സെടുത്ത ധോണി തന്നെയാണ് ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരവും. ഇതോടെ പകരം വെക്കാനില്ലാത്ത വിശ്വസ്തനായ ഫിനിഷറുടെ റോളിലേക്ക് ധോണി തിരിച്ചെത്തിയിരിക്കുകയാണ്.

” ധോണിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടും , മുപ്പതോ – നാല്പതോ വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ ഇത്തരത്തിലുള്ള കളിക്കാരെ നമുക്ക് ലഭിക്കൂ. ” ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു .