Skip to content

സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ധോണി ദേഷ്യപെടുന്നത് കണ്ടിട്ടില്ല ; രവി ശാസ്ത്രി

2018 ലെ മോശം പ്രകടനത്തിനെ തുടർന്ന് നേരിട്ടുകൊണ്ടിരുന്ന വിമർശനങ്ങൾ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടിയ ധോണി മാൻ ഓഫ് ദി സീരീസ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു .ആദ്യ മത്സരത്തിൽ 51 റൺസ് നേടിയ ധോണി രണ്ടാം മത്സരത്തിൽ 55 ഉം മൂന്നാം മത്സരത്തിൽ 87 ഉം റൺസ് നേടി . മത്സരശേഷം ധോണി മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നതെങ്ങനെയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി . സച്ചിൻ ടെണ്ടുൽക്കർ പോലും ദേഷ്യപെടുന്നത് താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും അത്തരത്തിൽ ധോണിയെ കണ്ടിട്ടില്ലെന്നും ധോണിയെ പോലെയൊരു താരത്തിന് പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു .

” നിങ്ങൾക്ക് സാധിക്കില്ല , ധോണിയെ പോലെയൊരു വ്യക്തിയ്ക്ക് പകരക്കാരനെ കണ്ടെത്താൻ, മുപ്പതോ നാല്പതോ വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ ഇത്തരത്തിലുള്ള കളിക്കാരെ നമുക്ക് ലഭിക്കൂ . അതാണ് എനിക്ക് ഇന്ത്യക്കാരോടും പറയാനുള്ളത്. അത് അവസാനിക്കുന്നത് വരെ ആസ്വദിക്കുക . അവൻ പോയി കഴിഞ്ഞാൽ നിങ്ങൾക്ക് കാണാം ആ വിടവ് എത്രത്തോളമാണെന്ന് ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു .