Skip to content

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ട്ടമാകും .ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജൈ റിച്ചാർഡ്‌സൺ ഹേസൽവുഡിന് പകരക്കാരനായി ടീമിലെത്തും .കഴിഞ്ഞ വർഷവും പരിക്കിനെ തുടർന്ന് മത്സരങ്ങൾ ഹേസൽവുഡിന് നഷ്ട്ടപെട്ടിരുന്നു . എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകക്കപ്പിന് മുൻപേ ഹേസൽവുഡിന്റെ പരിക്ക് ഭേദമായി തിരിച്ചെത്താൻ സാധിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

ഏകദിന പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു 22 കാരനായ റിച്ചാർഡ്‌സൺ കാഴ്ച്ചവെച്ചത് . മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടുവാൻ റിച്ചാർഡ്‌സണ് സാധിച്ചിരുന്നു . വ്യാഴാഴ്ച ബ്രിബ്‌സനിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

ഓസ്‌ട്രേലിയൻ ടീം ; ജോ ബേൺസ്, പാറ്റ് കമ്മിൻസ്, മാർക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ക്വാജ, മാർനസ് ലാബുഷാൻ, നേഥൻ ലയൺ, ടിം പെയ്ൻ (ക്യാപ്റ്റൻ), വിൽ പുക്കോവ്സ്കി, മാറ്റ് റെൻഷോ, ജൈ റിച്ചാർഡ്‌സൺ, മിച്ചൽ സ്റ്റാർക്ക്, പീറ്റർ സിഡിൽ .