Skip to content

സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയായി. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്കായി സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തിയത്. സർജറി വിജയകരമായെങ്കിലും സ്മിത്തിന്റെ തിരിച്ചുവരവ് എപ്പോഴെന്ന് ഇതുവരെയും തീർച്ചയായിട്ടില്ല . മാർച്ച് 29 നാണ് സ്റ്റീവ് സ്മിത്തിന്റെ വിലക്ക് അവസാനിക്കുന്നത് . എന്നാൽ പരിക്ക് ഭേദമാകാൻ ആറ് ആഴ്ച്ച വിശ്രമം വേണമെന്നിരിക്കെ സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവിന് ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും. പാകിസ്ഥാൻ സൂപ്പർ ലീഗും സ്മിത്തിന് നഷ്ട്ടമാകും .

എന്നാൽ പരിക്കിന്റെ പിടിയിലാണെങ്കിലും ലോകകപ്പിനുള്ള ടീമിൽ സ്റ്റീവ് സ്മിത്ത് ഇടംനേടിയെക്കുമെന്നാണ് റിപ്പോർട്ടുകൾ . മേയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ തീരുമാനിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ് .