Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർപവറായി മാറണം ; വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കൂടുതൽ വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ സൂപ്പർപവറാക്കി മാറ്റുകയെന്നതാണ് തന്റെ സ്വപ്നമെന്നും വരും വർഷങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തരായി മാറുമെന്നും കോഹ്ലി പറഞ്ഞു.

” വരും വർഷങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ശക്തരായ ടീമായും സൂപ്പർ പവറായും മാറണം . എനിക്ക് തോന്നുന്നു ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിച്ചാൽ ഇന്ത്യൻ പ്ലെയേഴ്‌സ് ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിച്ചാൽ ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ട് കുതിക്കും. അതിന് കാരണം ലോകത്താകമാനം ഞങ്ങൾക്കുള്ള ആരാധകവൃത്തമാണ് . ” സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു .

നേരത്ത ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ന് വിജയിച്ച് ഇന്ത്യ ചരിത്രം സൃഷിടിച്ചിരുന്നു. വിജയത്തോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു.