Skip to content

സ്വന്തം മണ്ണിൽ ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് 113 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചു . പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത് . രണ്ടാം ഇന്നിങ്‌സിൽ 195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 81 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ .രണ്ടാം ഇന്നിങ്സിൽ ബേസിൽ തമ്പി അഞ്ചും സന്ദീപ് വാര്യർ നാല് വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്‌സിൽ നിന്നും എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയാണ് മാൻ ഓഫ് ദി മാച്ച് . രണ്ടാം ഇന്നിങ്‌സിൽ 56 റൺസ് നേടിയ സിജോമോൻ ജോസഫ്, 44 റൺസ് നേടിയ ജലജ് സക്സേന എന്നിവരാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത് . സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭയായിരിക്കും കേരളത്തിന്റെ എതിരാളികൾ.