Skip to content

അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാനത്തെയും നിർണായകവുമായ മത്സരം നാളെ മെൽബണിൽ നടക്കും . ഓരോ വിജയങ്ങൾ നേടി പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമയും രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലിയും സെഞ്ചുറി നേടിയിരുന്നു. എം എസ് ധോണി ഫോമിൽ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു . മറുഭാഗത്ത് ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയിലും മധ്യനിര ബാറ്റ്സ്മാന്മാരുടെ ഫോമാണ് ഓസ്‌ട്രേലിയക്ക് പ്രതീക്ഷകൾ നൽകുന്നത് .

മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടത്തിനരികെയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ .മത്സരത്തിൽ 19 റൺസ് നേടിയാൽ ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഓസ്ട്രേലിയയിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാം. ഇതുവരെ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ മണ്ണിൽ അവർക്കെതിരെ 981 റൺസ് ഹിറ്റ്മാൻ നേടിയിട്ടുണ്ട് . ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാൻ കൂടിയാണ് രോഹിത് ശർമ .