Skip to content

സ്റ്റീവ് സ്മിത്തിന് പുറകെ ഡേവിഡ് വാർണർക്കും പരിക്ക് ; പകരക്കാരനായി ജേസൺ റോയ്

സ്റ്റീവ് സ്മിത്തിന് പുറകെ മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പരിക്കിനെ തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത്. കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം തുടർചികിത്സയ്ക്കായി വാർണർ ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. റാങ്പൂർ റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 61റൺസ് നേടിയ ഡേവിഡ് വാർണറുടെ മികവിൽ സിൽഹറ്റ്‌ സിക്സേഴ്സ് 27 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു . ടൂർണമെന്റിൽ ഇതുവരെ 35.25 ശരാശരിയിൽ 141 റൺസ് ഡേവിഡ് വാർണർ നേടിയിരുന്നു .കൈമുട്ടിനേറ്റ പരിക്ക് മൂലം തന്നെയാണ് സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത് . സർജറിയ്ക്ക് വിധേയനാകേണ്ടി വന്ന സ്മിത്തിന് ആറ് ആഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ഡേവിഡ് വാർണർക്ക് പകരക്കാരനായി ഇംഗ്ലീഷ് ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ടീമിനൊപ്പം ചേരും .