Skip to content

ഏഴാം നമ്പർ മാക്‌സ്‌വെൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥാനം ; ജസ്റ്റിൻ ലാങ്ങർ

മാക്‌സ്‌വെൽ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങ്ങർ . മാക്‌സ്‌വെല്ലിന് ബാറ്റ് ചെയ്യുവാൻ ഏറ്റവും ഉചിതമായ സ്ഥാനമാണ് അതെന്നും മാക്‌സ്‌വെൽ ഓസ്‌ട്രേലിയൻ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണെന്നും ജസ്റ്റിൻ ലാങ്ങർ പറഞ്ഞു . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 48 ആം ഓവറിൽ ബാറ്റിങ്ങിനിറങ്ങിയ മാക്‌സ്‌വെല്ലിന് അഞ്ച് പന്തുകൾ മാത്രമേ നേരിടാൻ സാധിച്ചിരുന്നുള്ളൂ 11 റൺസ് ആ മത്സരത്തിൽ മാക്‌സ്‌വെൽ നേടി തുടർന്ന് നിരവധി പേരാണ് കോച്ചിന്റെയും ക്യാപ്റ്റന്റെയും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയത് . രണ്ടാം മത്സരത്തിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുവാനും മാക്‌സ്‌വെല്ലിന് സാധിച്ചു . 37 പന്തിൽ നിന്നും 48 റൺസ് മത്സരത്തിൽ മാക്‌സ്‌വെൽ നേടി .

ഓസ്‌ട്രേലിയ ഇപ്പോൾ വ്യത്യസ്ത കാര്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മാക്‌സ്‌വെൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ആണെന്നും അവന്റെ എനർജി ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണെന്നും ബിഗ് ബാഷ് ലീഗിൽ അവൻ മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റനാണെന്നും അതിനാൽ തന്നെ അവന് ക്യാപ്റ്റൻസിയിൽ മികച്ച കഴിവുണ്ടെന്നും ലാങ്ങർ പറഞ്ഞു.