Skip to content

ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. മറ്റു വിദേശ താരങ്ങൾ മടിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് പാകിസ്ഥാൻ ആരാധകർ സ്വീകരിച്ചിരിക്കുന്നത് . 2007 ൽ പാകിസ്ഥാനിൽ ഇതിനുമുൻപ് ഡിവില്ലിയേഴ്സ് കളിച്ചിരുന്നു . കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് പാകിസ്ഥാനിൽ തിരിച്ചെത്തുന്നതിൽ പൂർണപിന്തുണയും ഡിവില്ലിയേഴ്സ് അറിയിച്ചു.

https://twitter.com/lahoreqalandars/status/1084707365616787457?s=19

മാർച്ച് ഒമ്പതിനും പത്തിനും ഹോം കാണികൾക്ക് മുൻപിൽ ലാഹോറിന് വേണ്ടി പ്രതിനിധാനം ചെയ്യുമെന്നും ടൂർണമെന്റ് തുടക്കം മുതൽ ടീം ആഗ്രഹിക്കുന്ന നേട്ടത്തിനായി സഹായിക്കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ക്രിക്കറ്റ് പാകിസ്ഥാനിൽ മറ്റൊരു മതം പോലെയാണെന്ന് അറിയാമെന്നും 2007 ൽ കളിച്ചപ്പോൾ പിന്തുണയും അഭിനന്ദവും ഇപ്പോഴും ഓർമയുണ്ടെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.