Skip to content

ഹർദിക് പാണ്ഡ്യയ്ക്കും രാഹുലിനും പിന്തുണയുമായി സൈമൺ ടോഫൽ

സ്ത്രീവിരുദ്ധ പരമാർശങ്ങളെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ ലോകേഷ് രാഹുലിനും പിന്തുണയുമായി പ്രശസ്ത അമ്പയർ സൈമൺ ടോഫൽ . കോഫി വിത്ത് കരൺ ജോഹർ എന്ന പ്രോഗ്രാമിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർനാണ് ഇരുവരെയും ബിസിസിഐ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത് . സംഭവത്തിന് പുറകെ വിരാട് കോഹ്ലിയടക്കം നിരവധി താരങ്ങൾ ഇരുവരെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു . എന്നാൽ തെറ്റുകൾ ആർക്കും സംഭവിക്കാവുന്നതാണെന്നും മറ്റൊരു അവസരം അവർക്ക് നൽകണമെന്നും സൈമൺ ടോഫൽ പറഞ്ഞു.

” സമയാസമയങ്ങളിൽ നമ്മൾ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കും എന്നാൽ മുന്നോട്ട് പോകുമ്പോൾ നമ്മൾ പഠിക്കും .ഞാൻ ആ ഷോ കണ്ടില്ല . വാർത്തകളിലൂടെയും പരാതികളിലൂടെയുമാണ് സംഭവത്തെ പറ്റി മനസ്സിലാക്കാൻ സാധിച്ചത്. എന്റെ കരയറിൽ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. അതിൽ നിന്നും കുറെയേറെ പഠിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് . ” സൈമൺ ടോഫൽ പറഞ്ഞു .