Skip to content

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

ഏറെ പ്രതീക്ഷയോടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെ ക്രിക്കറ്റ് ആരാധകർ നോക്കികാണുന്നത് . വിലക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ബിസിസിഐ സ്മിത്തിനേയും വാർണറിനെയും കളിക്കുവാൻ അനുവദിച്ചിരുന്നില്ല . എന്നാൽ ഈ സീസണിൽ ലേലത്തിൽ വിടാതെ സ്റ്റീവ് സ്മിത്തിനൊപ്പം ഡേവിഡ് വാർണറിനെയും അതാത് ടീമുകൾ വൻതുകയ്ക്ക് നിലനിർത്തിയിരുന്നു . എന്നാൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ സ്റ്റീവ് സ്മിത്ത് നായിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വിലക്കിന് ശേഷം ഉടൻതന്നെ സ്മിത്ത് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി തിരിച്ചേക്കാമെന്നതിനാലും ഒപ്പം ലോകകപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരേണ്ടിവന്നേക്കാം എന്നതിനാലാണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് . ടീം മെന്റർ ഷെയ്ൻ വോണിനോട് ആലോചിച്ചശേഷമായിരിക്കും അന്തിമതീരുമാനത്തിൽ മാനേജ്‌മെന്റ് എത്തിചേരുക .

നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന സ്റ്റീവ് സ്മിത്ത് ഈ മാസം അവസാനത്തോടെ രാജസ്ഥാൻ റോയൽസ് ക്യാമ്പിനൊപ്പം പരിശീലനം ആരംഭിക്കും .