Skip to content

സൗത്ത് ആഫ്രിക്കൻ നായകൻ ഡുപ്ലെസിസിനെ  മൂന്നാം ടെസ്റ്റ് മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു ; കാരണമിതാണ് …

സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡൂ പ്ലെസ്സിയെ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ
നിന്ന് ഐസിസി സസ്‌പെൻഡ് ചെയ്തു. കുറഞ്ഞ ഓവർ നിരക്ക് കാരണമാണ് 11 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് , കൂടാതെ മാച്ച് ഫീയുടെ 20 ശതമാനം പിഴയും വിധിച്ചിട്ടുണ്ട് . രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിച്ച മറ്റ് സൗത്ത് ആഫ്രിക്കൻ താരങ്ങൾക്ക് 10 ശതമാനവുമാണ് പിഴ . 12 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡ്യൂപ്ലെസിസിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്നത് . കഴിഞ്ഞ വർഷം ജനുവരിയിൽ സെഞ്ചുറിയനിൽ നടന്ന ടെസ്റ്റ് മത്സരത്തിലും പിഴ ലഭിച്ചിരുന്നു .