Skip to content

ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമല്ലേ !! ക്യാച്ചെടുക്കാനുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെ ഈ ശ്രമം കണ്ടാൽ ആരായാലും ആ വാചകം പറഞ്ഞുപോകും . ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേർഴ്സിനെതിരായ മത്സരത്തിനിടെയാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ ബ്രണ്ടൻ മക്കല്ലം ഈ തകർപ്പൻ ശ്രമം നടത്തിയത് . പെർത്ത് താരം മിച്ചൽ മാർഷ് ലോങ് ഓഫിലേക്ക് പായിച്ച പന്ത് മക്കല്ലത്തെ മറികടന്ന് ബൗണ്ടറിയിലേക്ക് പയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടത് വശത്തിലേക്ക് ഡൈവ് ചെയ്ത് ഒറ്റകയ്കൊണ്ട് പന്ത് കൈപിടിയിലൊതുക്കാൻ മക്കല്ലം ശ്രമിച്ചു .ക്യാച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും കരഘോഷങ്ങളോടെ മക്കല്ലത്തിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കാൻ കാണികൾ മറന്നില്ല .

വീഡിയോ കാണാം …

https://twitter.com/FoxCricket/status/1081527821439139840?s=19