Skip to content

സ്റ്റോയിനിസിന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ സ്റ്റാർസിന് അനായാസ വിജയം

ബിഗ് ബാഷ് ലീഗിലെ മൂന്നാം വിജയം സ്വന്തമാക്കി മെൽബൺ സ്റ്റാർസ് . സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മെൽബൺ സ്റ്റാർസ് വിജയം നേടിയത് . ആദ്യം ബാറ്റ് ചെയ്ത് സിഡ്‌നി തണ്ടർ ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ സ്റ്റാർസ് മറികടന്നു . മാർക്കസ് സ്റ്റോയിനിസിന്റെ തകർപ്പൻ ഓൾറൗണ്ടർ മികവാണ് സ്റ്റാർസിന് അനായാസ വിജയം സമ്മാനിച്ചത് . മെൽബൺ സ്റ്റാർസിന് വേണ്ടി ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെൽ 31 പന്തിൽ 41 ഉം നിക്ക് ലാർകിൻ 41 പന്തിൽ 41 ഉം മാർക്കസ് സ്റ്റോയിനിസ് 22 പന്തിൽ 34 ഉം ബെൻ ഡങ്ക് 13 ഉം റൺസ് നേടി . വിജയത്തോടെ പോയിന്റ് ടേബിളിൽ സ്റ്റാർസ് രണ്ടാം സ്ഥാനത്തെത്തി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടറിനെ രണ്ട് വിക്കറ്റ് നേടിയ ബോളണ്ട്, മാർക്കസ് സ്റ്റോയിനിസ്, ഓരോ വിക്കറ്റ് വീതം നേടിയ ആഡം സാംപ, ലിയാം പ്ലാങ്കറ്റ്, ബ്രാവോ എന്നിവരാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . 42 റൺസ് നേടിയ സാനിയേൽ, 26 റൺസ് നേടിയ ജോ റൂട്ട് എന്നിവർ മാത്രമേ സിഡ്‌നിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ .