Skip to content

പറത്തിയത് 13 സിക്സുകൾ ; റെക്കോർഡുകൾ തിരുത്തികുറിച്ച് തിസാര പെരേര

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര കാഴ്ച്ചവെച്ചത് . 320 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരുഘട്ടത്തിൽ 128/7 എന്ന നിലയിൽ തകർന്നടിഞ്ഞ ശ്രീലങ്കയെ 74 പന്തിൽ നിന്നും 140 റൺസ് നേടിയ പെരേരയാണ് വമ്പൻ പരാജയത്തിൽ നിന്നും രക്ഷിച്ചത് . 13 സിക്സും എട്ട് ഫോറും പെരേരയുടെ ബാറ്റിൽ നിന്നും പിറന്നു . പെരേരയുടെ ആദ്യ ഏകദിന സെഞ്ചുറി കൂടിയാണിത് .

പെരേര നേടിയ ചില റെക്കോർഡുകൾ കാണാം .

1. 13 സിക്സുകൾ പറത്തിയതോടെ ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ശ്രീലങ്കൻ ബാറ്റ്സ്മാനായി പെരേര മാറി . 1996 ൽ പാകിസ്ഥാനെതിരെ 11 സിക്സ് നേടിയ സനത് ജയസൂര്യയെയാണ് പെരേര മറികടന്നത് .

2. ഒരു ഏകദിനമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാൻ എന്ന നേട്ടവും പെരേര സ്വന്തമാക്കി. പരാജയപെട്ട മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനും കൂടിയാണ് പെരേര . കിവികൾക്കെതിരെ 2017 ൽ 11 സിക്സ് നേടിയ സ്റ്റോയിനിസിനെയാണ് ഈ നേട്ടത്തിൽ പെരേര മറികടന്നത് .

3. 57 പന്തിൽ നിന്നാണ് പെരേര സെഞ്ചുറി പൂർത്തിയാക്കിയത് . പരാജയപെടുന്ന ടീമിന് വേണ്ടി ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്.ഇതോടെ 2013 ൽ 57 പന്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ ജെയിംസ് ഫോക്നറുടെ റെക്കോർഡിനൊപ്പം പെരേരയെത്തി . സ്കോട്ലണ്ടിനെതിരെ 54 പന്തിൽ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ഈ റെക്കോർഡിൽ ഒന്നാമൻ .

4. ഏകദിനത്തിലെ ശ്രീലങ്കൻ ബാറ്റ്സ്മാന്റെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണിത് . ഏറ്റവും വേഗതയേറിയ രണ്ട് സെഞ്ചുറികളും നേടിയത് സനത് ജയസൂര്യയാണ് . 1996 ൽ പാകിസ്ഥാനെതിരെ 48 പന്തിൽ നിന്നും 2008 ൽ ബംഗ്ലാദേശിനെതിരെ 55 പന്തിലും പെരേര സെഞ്ചുറി നേടിയിരുന്നു .

5 . ന്യൂസിലാൻഡിനെതിരെ ഒരു ശ്രീലങ്കൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത് .