Skip to content

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ ; വീഡിയോ

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനവുമായി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ . കൗറിന്റെ മികവിൽ സിഡ്നി തണ്ടർ ബ്രിസ്ബൻ ഹീറ്റിനെതിരെ 28 റണ്ണിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി . 26 പന്തിൽ നിന്നും 56 റൺസ് നേടിയ കൗറിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 192 റൺസ് നേടി . 193 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്രിസ്ബൻ ഹീറ്റ്‌ 18.5 ഓവറിൽ 164 റൺസ് എടുക്കുന്നതിനിടയിൽ ഓൾഔട്ട് ആവുകയാവുകയും ചെയ്തു . ബൗളിങ്ങിലും മികവ് പുലർത്തിയ ഹർമൻപ്രീത് കൗർ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു . കൂടാതെ രണ്ട് മികച്ച ക്യാച്ചുകളും ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സ്വന്തമാക്കി. 23 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ കൗർ വുമൺസ് ബിഗ് ബാഷ് ലീഗിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയും സ്വന്തമാക്കി.

വീഡിയോ കാണാം ;