Skip to content

അഡ്ലെയ്‌ഡ്‌ ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തകർപ്പൻ വിജയം . 323 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 291 റൺസ് നേടാനെ സാധിച്ചുള്ളൂ . ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടുന്നത് . 2008 ന് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയണിത് . മുൻനിര ബാറ്റ്സ്മാന്മാർ തകർന്നടിഞ്ഞപ്പോഴും മികച്ച പോരാട്ടവീര്യമാണ് വാലറ്റബാറ്റ്സ്മാന്മാർ ഓസ്‌ട്രേലിയയിൽ കാഴ്ച്ച വെച്ചത്. അഞ്ചാം ദിനത്തിൽ 60 റൺസ് നേടിയ ഷോൺ മാർഷിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു . ഓസ്‌ട്രേലിയക്ക് വേണ്ടി ടിം പെയ്ൻ 41 ഉം പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ 28 ഉം നേഥൻ ലിയോൺ 38 റൺസും ഹേസൽവുഡ് 13 ഉം റൺസ് നേടി .

ഇന്ത്യൻ ബൗളർമാർ എല്ലാവരും തന്നെ അഞ്ചാം ദിനവും മികവ് പുലർത്തി. ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് ഷാമി എന്നിവർ മൂന്നും ഇഷാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി .