Skip to content

അഡ്ലെയ്ഡ് ടെസ്റ്റ് ;ഇന്ത്യൻ മേധാവിത്വത്തിലും താരമായി നേഥൻ ലിയോൺ

അഡ്‌ലൈഡ് ടെസ്റ്റിൽ വിജയത്തിലേക്ക് അടുക്കുകയാണ് സന്ദർശകരായ ഇന്ത്യ . തുടർച്ചയായ നാലാം ദിനത്തിലും മത്സരത്തിൽ മേധാവിത്വം പുലർത്താൻ കോഹ്ലിക്കും കൂട്ടർക്കും സാധിച്ചു . എന്നാൽ ഓസ്‌ട്രേലിയയുടെ തകർച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് സ്‌പിന്നർ നേഥൻ ലിയോൺ . മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ലിയോൺ രണ്ടാം ഇന്നിങ്‌സിൽ കോഹ്ലി, രഹാനെ, പുജാര എന്നിവരുടെയടക്കം ആറ് വിക്കറ്റുകൾ വീഴ്ത്തി . ഇതോടെ അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യക്കെതിരെ നേടിയ വിക്കറ്റുകളുടെ എണ്ണം 25 ആയി . ഈ പ്രകടനത്തോടെ ഇന്ത്യക്കെതിരെ ഒരു വേദിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ബൗളറായി ലിയോൺ മാറി . കൊളംബോയിൽ 29 വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരൻ, ലോർഡ്സിൽ 28 വിക്കറ്റുകൾ നേടിയ ജെയിംസ് ആൻഡേഴ്സൺ എന്നിവർ മാത്രമാണ് ലിയോണിന് മുൻപിലുള്ളത് .

കൂടാതെ ഇന്ത്യൻ ടീമിൽ നിലവിൽ കളിക്കുന്ന ചേതേശ്വർ പുജാര (8), അജിങ്ക്യ രഹാനെ (7), വിരാട് കോഹ്ലി (6), ഇഷാന്ത് ശർമ (6), രോഹിത് ശർമ (5) എന്നിവരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കുന്ന ബൗളറെന്ന നേട്ടവും ലിയോൺ സ്വന്തമാക്കി.