Skip to content

ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

ആരോൺ ഫിഞ്ചിന് പുറകെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു.

കഴിഞ്ഞ ദിവസം മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ മെൽബൺ റെനഗേഡ്സിനായി 49 പന്തിൽ 64 റൺസ് താരം നേടിയിരുന്നു. ഈ മത്സരത്തോടെ റെനഗേഡ്സിൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ച് വിരമിക്കുകയും ചെയ്തിരുന്നു. ഈ മാസം 17 ന് നടക്കുന്ന സിഡ്നി തണ്ടറിനെതിരായ മത്സരത്തോടെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും താരം വിരമിക്കും.

ഓസ്ട്രേലിയക്ക് വേണ്ടി 38 ടെസ്റ്റ് മത്സരങ്ങളും 73 ഏകദിനാർ മത്സരങ്ങളും 15 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 13 സെഞ്ചുറി നേടിയിട്ടുള്ള താരം ഐ പി എല്ലിലെ ആദ്യ ഓറഞ്ച് ക്യാപ് ഹോൾഡർ കൂടിയാണ്. 71 ഐ പി എൽ മത്സരങ്ങളിൽ നിന്നും 2477 റൺസ് താരം നേടിയിട്ടുണ്ട്.