Skip to content

അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്ത്. മൊഹമ്മദ് റിസ്വാൻ്റെയും ആമർ ജമാലിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ പാകിസ്ഥാൻ നേടിയത്.

മൊഹമ്മദ് റിസ്വാൻ 88 റൺസ് നേടിയപ്പോൾ ഒമ്പതാമനായി ക്രീസിൽ എത്തിയ ആമർ ജമാൽ 97 പന്തിൽ 82 റൺസ് നേടിയാണ് പുറത്തായത്.

ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീണ്ടും ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 10 വിക്കറ്റ് നേടിയ കമ്മിൻസ് ഇക്കുറി ആദ്യ ഇന്നിങ്സിൽ 61 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.