Skip to content

കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 79 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്ട്രേലിയ സ്വന്തമാക്കി.

മത്സരത്തിൽ 317 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 237 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 49 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പാകിസ്ഥാനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റുകൾ വീഴ്ത്തി.

60 റൺസ് നേടിയ ക്യാപ്റ്റൻ ഷാൻ മസൂദാണ് പാകിസ്ഥാൻ്റെ ടോപ് സ്കോറർ. നേരത്തെ 54 റൺസിൻ്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 262 റൺസ് നേടിയാണ് പുറത്തായത്. ഒരു ഘട്ടത്തിൽ 16 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് 96 റൺസ് നേടിയ മിച്ചൽ മാർഷ് 53 റൺസ് നേടിയ അലക്സ് കാരി, 50 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിൽ ഓസ്ട്രേലിയ തിരിച്ചെത്തിയത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഓസീസ് സ്വന്തമാക്കി. പെർത്തിൽ നടന്ന മത്സരത്തിൽ 360 റൺസിന് ഓസ്ട്രേലിയ വിജയിച്ചിരുന്നു. ജനുവരി മൂന്നിന് സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.