Skip to content

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി പരിചയ സമ്പന്നനായ മുൻ വിൻഡീസ് താരത്തെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡിനെയാണ് സഹപരിശീലക സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്.

2022 ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടാണ് ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാരായത്. എന്നാൽ പിന്നീട് അങ്ങോട്ട് മോശം പ്രകടനമാണ് ടീമിൽ നിന്നും ഉണ്ടായത്. ഏകദിന ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെതിരായ പരമ്പരയും കൈവിട്ടു. ഈ വർഷം ഒരു ടി20 പരമ്പര പോലും വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ടി20 ലോകകപ്പിലേക്ക് ടീമുകൾ ശ്രദ്ധ തിരിക്കവെയാണ് പൊള്ളാർഡ് ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകുന്നത്. ലോകകപ്പ് നടക്കുന്നത് വിൻഡീസിലും യു എസ് എയിലും ആയതിനാൽ അവിടെ അനേകം മത്സരങ്ങൾ കളിച്ചിട്ടുള്ള പൊള്ളാർഡിൻ്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീമുള്ളത്.