Skip to content

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ 487 റൺസ് ഓസ്ട്രേലിയ നേടി.

ഡേവിഡ് വാർണർ 211 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പടെ 164 റൺസ് നേടിയപ്പോൾ മിച്ചൽ മാർഷ് 107 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പടെ 90 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറിയാണ് ഡേവിഡ് വാർണർ ആദ്യ ഇന്നിങ്സിൽ കുറിച്ചത്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന വാർണറിൻ്റെ പെർത്തിലെ അവസാന ടെസ്റ്റ് മത്സരം കൂടിയാണിത്.

ട്രാവിസ് ഹെഡ് 40 റൺസ് നേടി പുറത്തായപ്പോൾ ഉസ്മാൻ ഖവാജ 41 റൺസും സ്റ്റീവ് സ്മിത്ത് 31 റൺസും നേടി പുറത്തായി.

പാകിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരൻ ആമേർ ജമാലാണ് മികവ് പുലർത്തിയത്. 111 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ താരം വീഴ്ത്തി.