Skip to content

തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ മാത്യൂ ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ഓസ്ട്രേലിയൻ സീനിയർ ഓപ്പണർ ഡേവിഡ് വാർണർ.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ വാർണർ 211 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പടെ 164 റൺസ് നേടിയാണ് പുറത്തായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസ്ട്രേലിയൻ താരങ്ങളുടെ പട്ടികയിൽ വാർണർ അഞ്ചാം സ്ഥാനത്ത് എത്തി.

മത്സരത്തിലെ സെഞ്ചുറി അടക്കം 200 ഇന്നിങ്സിൽ നിന്നുമായി 45.05 ശരാശരിയിൽ 8651 റൺസ് വാർണർ നേടിയിട്ടുണ്ട്. 8625 റൺസ് നേടിയ മാത്യൂ ഹെയ്ഡൻ, 8643 റൺസ് നേടിയ മൈക്കൽ ക്ലാർക്ക് എന്നിവരെയാണ് വാർണർ പിന്നിലാക്കിയത്.

9351 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 10,927 റൺസ് നേടിയ സ്റ്റീവ് വോ, 11,174 റൺസ് നേടിയ അലൻ ബോർഡർ, 13,378 റൺസ് നേടിയ റിക്കി പോണ്ടിംഗ് എന്നിവരാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസ്ട്രേലിയൻ താരങ്ങൾ.