Skip to content

കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യൻ വനിതകൾ. മുംബൈയിൽ ടോസ് നേടി ബാറ്റിങിനിറങ്ങാനുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ പ്രകടനം ശരിവെയ്ക്കുന്ന തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്.

ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടിയിട്ടുണ്ട്. 60 റൺസ് നേടിയ ദീപ്തി ശർമ്മയും 4 റൺസ് നേടിയ പൂജ വസ്ത്രകറുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

സ്മൃതി മന്ദാനയും ഷഫാലിയും തിളങ്ങിയില്ലയെങ്കിലും മധ്യനിര ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് ഇന്ത്യയ്ക്ക് തുണയായത്. ശുഭ സതീഷ് 69 റൺസും ജെമിമ റോഡ്രിഗസ് 68 റൺസും യാസ്തിക ഭാട്ടിയ 66 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 49 റൺസും നേടി മികവ് പുലർത്തി.

ഇംഗ്ലണ്ടിനായി ലൗരൻ ബെൽ രണ്ട് വിക്കറ്റ് നേടി.