Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂപ്പർതാരം മൊഹമ്മദ് ഷാമിയ്ക്ക് പരമ്പരയിൽ കളിക്കാൻ സാധിച്ചേക്കില്ല.

റിപ്പോർട്ടുകൾ പകരം കണങ്കാലിന് പരിക്കേറ്റ ഷാമി നിലവിൽ ചികിത്സയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലുള്ള താരങ്ങൾക്ക് ഒപ്പം ഷാമി ദക്ഷിണാഫ്രിക്കയിലേക്ക് പുറപെടില്ല. മറുഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളളവർ ഉൾപ്പെട്ട ബാച്ച് നാളെ സൗത്താഫ്രിക്കയിലേക്ക് പറക്കും.

ഷാമിയ്ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷാമിയെ കൂടാതെ സിറാജ്, ബുംറ, നവ്ദീപ് സെയ്നി എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസർമാർ. മറ്റു താരങ്ങൾ ഉള്ളതിനാൽ തന്നെ അവരിൽ ഒരാളെ ഇന്ത്യ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തും. ടി20 ഏകദിന ടെസ്റ്റ് പരമ്പരകൾ ഉൾപ്പെടുന്ന പര്യടനത്തിനായി 75 ലധികം ഇന്ത്യൻ താരങ്ങളാണ് സൗത്താഫ്രിക്കയിലുള്ളത്.

ഏകദിന പരമ്പരയ്ക്ക് ശേഷം ഡിസംബർ 26 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.