Skip to content

വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണറിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് നേടിയിട്ടുണ്ട്. 14 റൺസ് നേടിയ അലക്സ് കാരിയും 15 റൺസ് നേടിയ മിച്ചൽ മാർഷുമാണ് ഓസീസിനായി ക്രീസിലുള്ളത്.

26 ആം ടെസ്റ്റ് സെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. 211 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പടെ 164 റൺസ് നേടിയാണ് വാർണർ പുറത്തായത്.

ഉസ്മാൻ ഖവാജ 41 റൺസും ട്രാവിസ് ഹെഡ് 40 റൺസും സ്റ്റീവ് സ്മിത്ത് 31 റൺസും ലാബുഷെയ്ൻ 16 റൺസും നേടി പുറത്തായി. പാകിസ്ഥാന് വേണ്ടി ആമേർ ജമാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.