Skip to content

ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പെർത്തിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണർ സെഞ്ചുറി കുറിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറിയാണ് മത്സരത്തിൽ വാർണർ നേടിയത്. 211 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പടെ 164 റൺസ് അടിച്ചുകൂട്ടിയാണ് വാർണർ പുറത്തായത്.

ടെസ്റ്റ് ടീമിൽ വാർണറിനെ ഉൾപ്പെടുത്തിയതിൽ വിമർശനം ഉന്നയിച്ച മിച്ചൽ ജോൺസനുള്ള മറുപടി കൂടിയായിരുന്നു വാർണറിൻ്റെ ഈ തകർപ്പൻ സെഞ്ചുറി. ഉസ്മാൻ ഖവാജ 41 റൺസും സ്റ്റീവ് സ്മിത്ത് 31 റൺസും ട്രാവിസ് ഹെഡ് 40 റൺസും ലാബുഷെയ്ൻ 16 റൺസും നേടി പുറത്തായി.