Skip to content

അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് റിങ്കു സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഫിഫ്റ്റി നേടി അതിഗംഭീര പ്രകടനം റിങ്കു പുറത്തെടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കത്തിൽ റിങ്കുവിന് ലഭിച്ച ഈ വിജയം അർഹിച്ചതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും 39 പന്തിൽ 68 റൺസ് നേടികൊണ്ട് മികച്ച പ്രകടനം റിങ്കു സിങ് കാഴ്ച്ചവെച്ചിരുന്നു.

” ഒരുപാട് വർഷത്തെ കഠിനാധ്വാനത്തിനും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിനും ശേഷം ഓരോ ഘട്ടത്തിലും തികങ്ങുമ്പോൾ ഓരോ പ്രകടനത്തിനും നിങ്ങൾ വില നൽകുന്നു. ഓരോ ഇന്നിങ്സും അരങ്ങേറ്റം പോലെയാണ് നിങ്ങൾ കാണുക. ലഭിക്കുന്നതെന്നും നിസാരമായി കാണില്ല. “

” എന്ത് വിജയം തന്നെ റിങ്കുവിന് ലഭിച്ചാലും അവനതിന് അർഹനാണ്. കാരണം ഇതൊന്നും അവന് എളുപ്പത്തിൽ ലഭിച്ചതല്ല. അവൻ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ അവൻ മാത്രമല്ല രാജ്യം മുഴുവനും സന്തോഷിക്കുന്നു. ” ഗംഭീർ പറഞ്ഞു.