Skip to content

അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ താരം റിങ്കു സിങ്. റിങ്കുവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മികച്ച സ്കോർ ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് അടിച്ചുകൂട്ടി. പിന്നീട് മഴ എത്തിയതിനെ തുടർന്ന് ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. വൻ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർമാരായ ജയ്സ്വാളിനും ഗില്ലിനും റൺസ് ഒന്നും നേടുവാൻ സാധിച്ചില്ല.

പിന്നീട് എത്തിയ തിലക് വർമ്മ 20 പന്തിൽ 29 റൺസ് നേടിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവും റിങ്കു സിങുമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.

സൂര്യകുമാർ യാദവ് 36 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പടെ 56 റൺസ് നേടിയപ്പോൾ റിങ്കു സിങ് 39 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പടെ റൺസ് അടിച്ചുകൂട്ടി.