Skip to content

ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും റിതുരാജ് ഗയ്ക്ക്വാദിനെ ഒഴിവാക്കി ബിസിസിഐ.

ലോകകപ്പിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഗയ്ക്ക്വാദിനെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തുന്നത്.

എന്നാൽ അസുഖമായതിനാലാണ് ഗില്ലിനെ ഒഴിവാക്കിയതെന്നാണ് ബിസിസിഐ നല്കുന്ന വിശദീകരണം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. ഇതിന് പുറകെ ഐസിസി റാങ്കിങിൽ താരം ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.

മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.