Skip to content

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്.

ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ് ഖവാജ ധരിച്ചിരുന്നത്. FREEDOM IS A HUMAN RIGHT, ALL LIVES ARE EQUAL എന്നീ സന്ദേശങ്ങളാണ് ഷൂസിൽ രേഖപെടുത്തിയിരിക്കുന്നത്.

ഉസ്മാൻ ഖവാജ ഇതേ ഷൂസ് തന്നെ മറ്റന്നാൾ നടക്കുന്ന ആദ്യ ടെസ്റ്റിൽ ധരിക്കുമെന്നാണ് ആരാധകരും കണക്കുകൂട്ടുന്നത്. എന്നാൽ ഉസ്മാൻ ഖവാജ അതിന് മുതിർന്നാൽ ഐസിസി താരത്തിനെതിരെ നടപടി എടുക്കാനുള്ള സാധ്യതയും മുൻപിലുണ്ട്.

ഐസിസി നിയമപ്രകാരം മതപരമായോ രാഷ്ട്രീയ പരമോ ആയ സന്ദേശങ്ങളോ ചിഹ്നങ്ങളോ പതിപ്പിച്ച ഉപകരണങ്ങളോ ജേഴ്സിയോ ധരിക്കാനുള്ള അനുവാദം കളിക്കാർക്കില്ല. കളിക്കാർ അതിന് മുതിർന്നാൽ ഐസിസി നടപടി എടുക്കുകയും ചെയ്യും. ഉസ്മാൻ ഖവാജ ഐസിസിയെ വെല്ലുവിളിച്ച് തൻ്റെ പിൻതുണ അറിയിക്കുമോ എന്ന ആകാംഷയിലാണ് ആരാധകരുള്ളത്.