Skip to content

ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തിരിച്ചുവരവ് അറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന കാർ അപകടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് റിഷഭ് പന്ത്. തിരിച്ചുവരവിൻ്റെ സൂചനകൾ പന്ത് നൽകുകയും ചെയ്തിരുന്നു.

ഐ പി എല്ലിൽ ഇംപാക്ട് പ്ലേയർ ആയിട്ടായിരിക്കും റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം നടന്ന ഐ പി എല്ലിലാണ് ഇംപാക്ട് പ്ലേയർ റൂൾ ഐ പി എല്ലിൽ ബിസിസിഐ കൊണ്ടുവന്നത്.

ബാറ്റിങിലും ബൗളിങിലും ടീമുകൾക്ക് കൂടുതൽ ഡെപ്ത് നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൊണ്ടുവന്നത്. എന്നാൽ ഇത് ഓൾ റൗണ്ടർമാരുടെ പ്രാധാന്യം കുറയ്ക്കുന്നുവെന്ന വിമർശനവും മറുഭാഗത്ത് ഉയർന്നിരുന്നു.

ഡേവിഡ് വാർണറായിരുന്നു പന്തിൻ്റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. 14 മത്സരങ്ങളിൽ അഞ്ചിൽ മാത്രം വിജയിച്ച ഡൽഹി ഒമ്പതാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.