Skip to content

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ പി എല്ലിൽ ദ്രാവിഡ് തിരിച്ചെത്തുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്ററായി ദ്രാവിഡ് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആദ്യ രണ്ട് സീസണുകളിൽ ഗൗതം ഗംഭീറായിരുന്നു ലഖ്നൗവിൻ്റെ മെൻ്റർ. എന്നാൽ ഇക്കുറി ആ സ്ഥാനം ഒഴിഞ്ഞ ഗംഭീർ തൻ്റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയിരിക്കുകയാണ്. ഈ ഒഴിവിലേക്കാണ് ലഖ്നൗ ദ്രാവിഡിനെ പരിഗണിക്കുന്നത്.

മുൻ ഓസ്ട്രേലിയൻ ഹെഡ് കോച്ചായിരുന്ന ജസ്റ്റിൻ ലാംങറാണ് ഈ സീസൺ മുതൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഹെഡ് കോച്ച്.

രവി ശാസ്ത്രിയെ പോലെ ഇന്ത്യയ്ക്ക് കിരീടം നേടികൊടുക്കാൻ കോച്ച് എന്ന നിലയിൽ ദ്രാവിഡിനും സാധിച്ചില്ല. ഒരേ വർഷം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ടീം എത്തിയെങ്കിൽ കൂടിയും ഇരു ഫൈനലിലും ഓസ്ട്രേലിയ ഇന്ത്യയെ പരാജയപെടുത്തി.